പ്രകോപിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
1 min read

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രകോപിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ, എങ്ങനെയാണ് സംവിധാനമെന്ന്….’ സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയില്‍ ഒരു സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി.

പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ച ശേഷം കേന്ദ്രസഹായം വളരെപ്പെട്ടെന്ന് എത്തിക്കുമെന്ന് പറഞ്ഞിരുന്നു എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ”നിങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കൂ…. എനിക്ക് ഇതു തീരെ ഇഷ്ടമല്ല, ഒരു വിഷയം നിങ്ങള്‍ തന്നെ കൊണ്ടു വന്ന്….” കൈരളിയുടെ മൈക്ക് നോക്കിയിട്ട് ”നിങ്ങടെ മുഖ്യമന്ത്രിയോട് തന്നെ ചോദിച്ചാല്‍ മതി”യെന്ന് പറഞ്ഞ് സുരേഷ് ഗോപി പോകുകയായിരുന്നു.

വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു. ഡല്‍ഹിയിലെത്തി കേരളത്തിന്റെ ആവശ്യങ്ങള്‍ പഠിച്ച് സഹായം പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. നാളിതുവരെ ആ സഹായം വെറും വാഗ്ദാനമായി തന്നെ തുടരുകയാണ്
About The Author
