ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു
1 min read

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പാളം മുറിച്ച് കടക്കുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. മരിച്ചവർ സ്ത്രീകളാണെന്ന് സംശയം ഉയരുന്നുണ്ട്. മൃതദേഹം ചിന്നിച്ചിതറിയതിനാൽ തിരിച്ചറിയാനായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി നടപടികൾ പുരോഗമിക്കുകയാണ്. മരിച്ചവർ കാഞ്ഞങ്ങാട് ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ വന്നവരാണെന്ന് സംശയിക്കുന്നുണ്ട്. ഗുഡ്സ് ട്രെയിൻ ഇടിച്ചതെന്നാണ് നിഗമനം.

About The Author
