അബുദാബിയില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു
1 min read

അബുദാബിയില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് താഴെവീണ് മലപ്പുറം സ്വദേശി മരിച്ചു. മൂന്നിയൂർ കളത്തിങ്ങല്‍പാറ നെടുംപറമ്ബ് പി.വി.പി.ഖാലിദ് (47) എന്ന കോയയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. തന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്ബനിയുടെ മേല്‍നോട്ടത്തില്‍ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്ന് കാല്‍ തെന്നി വീണാണ് അപകടം ഉണ്ടായത്.

ഇരുപത് വർഷത്തിലധികമായി ഖാലിദ് അബുദാബിയില്‍ ജോലി ചെയ്തുവരുന്നു. സാമൂഹ്യ-സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. ഗള്‍ഫ് മലയാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഭാരവാഹിയായിരുന്നു. പരേതരായ ചേർക്കുഴിയില്‍ പി.വി.പി .ആലി-ആയിശാബി ദമ്ബതികളുടെ മകനാണ്. ഭാര്യ ഷെമീല, മക്കള്‍ റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി. നിയമനടപടികള്‍ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോയി കളത്തിങ്ങല്‍ പാറ ജുമാത്ത് പള്ളി ഖബർസ്ഥാനില്‍ ഖബറടക്കും.

About The Author
