ലാല്‍ സലാം ഡിയര്‍ കോമ്രേഡ്, യെച്ചൂരിയ്ക്ക് വൈകാരികമായ യാത്രയപ്പ്
1 min read

അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസില്‍ നിന്ന് ഏറ്റുവാങ്ങി സഖാക്കള്‍. തുടര്‍ന്ന് ജെഎന്‍യുവില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. നേതാക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന് അതി വൈകാരികമായ യാത്രയപ്പാണ് യെഎന്‍യുവില്‍ നല്‍കിയത്.
ഇരുപതു മിനിറ്റോളം ജെഎന്‍യുവിലെ പൊതുദര്‍ശനത്തിന് ശേഷം അല്‍പ്പ സമയത്തിനകം ഭൗതിക ശരീരം സ്വവസതിയായ വസന്ത് കുഞ്ജിലെ വീട്ടിലേയ്ക്ക് കൊണ്ടുവരും. രാത്രി മുഴുവന്‍ വസന്ത് കുഞ്ചിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

About The Author
