ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

1 min read
Share

1)അതിവൈകാരിക നിമിഷങ്ങള്‍.. ജെന്‍സണ് ഹൃദയവേദനയോടെ വിട നല്‍കി നാട്

വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ജെന്‍സന്റെ മൃതദേഹം ആണ്ടൂര്‍ നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. വയനാട് ഉരുള്‍പൊട്ടലില്‍ കുടുംബം നഷ്ടമായ ശ്രുതി തനിച്ചായതിന്റെ ഹൃദയവേദനയോടെ നാട് ജെന്‍സണ് വിട നല്‍കിയത്.

2)റെഡ് സല്യൂട്ട് സീതാറാം യെച്ചൂരി,

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് പത്തൊന്‍പതിനാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

3)സിപിഎം ബ്രാഞ്ച് സമ്മേളനം, തടഞ്ഞ് സംഘ്പരിവാർ

സിപിഎം ബ്രാഞ്ച് സമ്മേളനം ക്ഷേത്രത്തിന്റെ കെട്ടിടത്തിൽ നടത്തിയതിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ. കണ്ണൂർ കണ്ണവം തൊടീക്കളം ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്ര കെട്ടിടത്തിലാണ് സിപിഎം തൊടീക്കളം ബ്രാഞ്ച് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ സംഘ്പരിവാർ പ്രവർത്തകർ ഇവിടെ എത്തുകയായിരുന്നു. പിന്നാലെ ബ്രാഞ്ച് സമ്മേളനം ഹിന്ദു ഐക്യവേദി പ്രവർത്തകർ തടഞ്ഞു.

4)ചരിത്രം കുറിക്കാന്‍ കോഹ് ലിക്ക് വേണ്ടത് 58 റണ്‍സ് മാത്രം,

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27,000 റണ്‍സെന്ന നാഴികക്കല്ലിനരികിലാണ് കോഹ് ലി. ഇതിനായി വെറും 58 റണ്‍സ് കൂടി മതി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27,000 റണ്‍സ് തികയ്ക്കുന്ന താരമാകാനും കോഹ് ലിക്ക് സാധിക്കും. നിലവില്‍ ഏറ്റവും വേഗത്തില്‍ 27,000 റണ്‍സ് തികച്ച താരമെന്ന റെക്കോഡ് സച്ചിന്റെ പേരിലാണ്

5)

ഫാറൂഖ് കോളേജിൽ ഓണാഘോഷം അതിരുവിട്ടു.

കോഴിക്കോട് ഫാറൂഖ് കോളേജിൽ ഓണാഘോഷം അതിരുവിട്ടു. അപകടകരമായ രീതിയിൽ വാഹനങ്ങളിൽ വിദ്യാർത്ഥികൾ യാത്ര ചെയ്ത സംഭവത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും കേസെടുത്തു. വിദ്യാർത്ഥിനികൾ അടക്കമുള്ളവരാണ് കാറുകളുടെ ഡോറുകളിൽ കയറിയിരുന്ന് യാത്ര ചെയ്തത്

 

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *