എഡിജിപി അജിത് കുമാറിനെ മാറ്റണം_ അഡ്വ:ഷമീർ പയ്യനങ്ങാടി
1 min read

മതേതര കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസ് തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റി നടപടി സ്വീകരിക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടി

പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വർഗീയമായി ആളുകളെ തമ്മിൽ തല്ലിക്കാനും കൊലപാതകം ചെയ്യിക്കാനും അജിത്കുമാർ നടത്തിയിട്ടുണ്ടെന്ന പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെതിരെ ക്രിമിനൽ കേസെടുക്കണം. അജിത് കുമാറിനെതിരെ അടിയന്തര നടപടി സ്വീകരിക്കുന്നതിലൂടെ ഇടതുപക്ഷത്തിൻറെ മതേതരമുഖം കേരള ജനതക്ക് മുന്നിൽ ഉയർത്തിപ്പിടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

About The Author
