ജിമ്മിലെ വ്യായാമത്തിനിടെ യുവതി മരിച്ചു
1 min read

ജിമ്മിലെ വ്യായാമത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. എളമക്കര ആര്‍.എം.വി റോഡ് ചിറക്കപ്പറമ്പില്‍ ശാരദനിവാസില്‍ വി.എസ് രാഹുലിന്‍റെ ഭാര്യ അരുന്ധതിയാണ് മരിച്ചത്.24 വയസായിരുന്നു.
ചൊവ്വാഴ്ച രാവിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
വയനാട് സ്വദേശിനിയായ അരുന്ധതി എട്ട് മാസം മുന്‍പാണ് വിവാഹിതയായി കൊച്ചിയിലേക്ക് എത്തിയത്
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ട് പോയി

About The Author
