റേഷന്‍ സമരം പിന്‍വലിച്ചു;
1 min read

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ നടത്തിയ റേഷന്‍ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഞ്ച് സംഘടനകളും സമരം പൂര്‍ണമായി പിന്‍വലിച്ചെന്ന് മന്ത്രി ജി ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നുതന്നെ പരമാവധി റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. നാളെ മുതല്‍ സാധാരണനിലയില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

കമ്മീഷന്‍ വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. തുടര്‍ന്ന് ഉച്ചക്കഴിഞ്ഞ് മന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഓരോ മാസത്തെയും കമ്മീഷന്‍ അടുത്തമാസം പത്തിനും പതിനഞ്ചിനും ഇടയില്‍ നല്‍കണമെന്നതായിരുന്നു ഒരു പ്രധാന ആവശ്യം.

About The Author
