നാഷണൽ യൂത്ത് ലീഗ് കൺവെൻഷനുമാ യി ബന്ധമില്ല. അഡ്വ: ഷമീർ പയ്യനങ്ങാടി.
1 min read

മലപ്പുറത്ത് ചേരുന്ന നാഷണൽ യൂത്ത് ലീഗ് കൺവെൻഷനുമായി നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ബന്ധമില്ലെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ: ഷമീർ പയ്യനങ്ങാടി അറിയിച്ചു. നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ യൂത്ത് ലീഗിലും ഐ എൻ എല്ലിലും വിഭാഗീയ പ്രവർത്തനങ്ങൾക്കും ഗ്രൂപ്പിസത്തിനും നേതൃത്വം കൊടുക്കുന്നവരാണ് ഇത്തരം യോഗം വിളിച്ചു ചേർത്തതെന്നും അത്തരക്കാർക്കെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിക്കുമെന്നും അഡ്വ:ഷമീർ പയ്യനങ്ങാടി അറിയിച്ചു.

എൻ വൈ എൽ ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡൻറ് കമറു ബാവ അധ്യക്ഷത വഹിച്ചു. നാഷണൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള കള്ളിയത്ത്, ട്രഷറർ റഫീഖ് വെട്ടം, റസാക്ക് കാരാടൻ, മജീദ് പൂക്കോട്ടൂർ പ്രസംഗിച്ചു.

About The Author
