മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എം. കെ. രാഘവൻ എം. പി.

1 min read
Share

മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എം. കെ. രാഘവൻ എം. പി.
തിരൂർ :മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കപെടണമെന്ന് കോഴിക്കോട് ലോക്‌സഭ മണ്ഡലം എം. പി. എം. കെ. രാഘവൻ പറഞ്ഞു .തിരൂരിൽ നടന്ന കേരള ജേർണലിസ്റ്റ്സ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനത്തിൽ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.നേരത്തെ നടന്ന പൊതുസമ്മേളനം തിരൂർ നഗരസഭ ചെയർപേഴ്സൺ എം. പി. നസീമ ഉത്ഘാടനം ചെയ്തു തിരൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. യു സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി . പുതിയ അംഗങ്ങൾക്കുള്ള ഐ. ഡി. കാർഡ് വിതരണം സംസ്ഥാന പ്രസിഡന്റ്‌ അനിൽ ബിശ്വാസ് വിതരണം ചെയ്തു. മാധ്യമ പ്രവർത്തക മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ജില്ലയിലെ മുതിർന്ന മാധ്യമ പ്രവർത്തകരായ തറോൽ കൃഷ്ണകുമാർ, കെ. പി. അപ്പുകുട്ടൻ എന്നിവർക്ക് എം. കെ. രാഘവൻ എം. പി. നൽകി പൊതുസമ്മേളനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് അവാർഡ് വിതരണം ചെയ്തു സംസ്ഥാന കായികമേളയിൽ മികച്ച പ്രകടനം നടത്തിയ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ ചടങ്ങിന്റെ ഭാഗമായി ആദരിച്ചു. ഡി. സി. സി. വൈസ് പ്രസിഡന്റ്‌ അഡ്വ .എ പത്മകുമാർ ,കെജെയു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് ,സംസ്ഥാന സെക്രട്ടറി കെസി സ്മിജൻ ,ഐജെയു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് ,സംസ്ഥാന നേതാക്കളായ ബോബൻ ബി കിഴക്കേത്തറ ,ജോസ് താടിക്കാരൻ ,പി ബി തമ്പി ,ഇപി രാജീവ് ,കോഴിക്കോട് ജില്ലാ സെക്രട്ടറി ബൈജു വയലിൽ തുടങ്ങിയവർ സംബന്ധിച്ചു .ജില്ലാ പ്രസിഡന്റ് സുചിത്രൻ അറോറ അദ്ധ്യക്ഷം വഹിച്ചു .സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഐ. ജെ. യു. ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് ഉത്ഘാടനം ചെയ്തു ,പുതിയ ഭാരവാഹികളായി സുചിത്രൻ അറോറ (ജില്ലാ പ്രസിഡന്റ്‌ )കാർത്തിക് കൃഷ്ണ (ജില്ലാ സെക്രട്ടറി )റാഫി. സി. എസ്. (ജില്ലാ ട്രഷറർ )അബ്ദുൽ ജബ്ബാർ, തറോൽ കൃഷ്ണകുമാർ, കുഞ്ഞിമുഹമ്മദ്‌ കാളികാവ് (വൈസ് പ്രസിഡന്റ്‌ )നൗഷാദ് പരപ്പനങ്ങാടി, ഫാറൂഖ് വെളിയങ്കോട്, അത്തീഫ് മാസ്റ്റർ (ജോയിന്റ് സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *