ഗ്യാലറിയിൽ നിന്ന് വീണു; ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്
1 min read

ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ചാണ് അപകടമുണ്ടായത്. സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമ തോമസിനെ ആശുപത്രിയിലേക്ക് മാറ്റി.

സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്ത പരിപാടിയില്‍ പങ്കെടുക്കാനായാണ് ഉമ തോമസ് എത്തിയത്. 20 അടിയോളം താഴ്ചയിലേക്കാണ് വീണത്. തലയ്ക്ക് ഉള്‍പ്പടെ പരിക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്യാലറിയുടെ അറ്റത്തായി നില്‍ക്കുകയായിരുന്ന ഉമ തോമസ് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഇരിക്കുമ്പോഴാണ് അപകടമുണ്ടായത്. കളക്റ്റര്‍ ഉള്‍പ്പടെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്

About The Author
