ഭാര്യയുടെ മയ്യിത്ത് നമസ്കാരത്തിനിടെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു..
1 min read

ഭാര്യയുടെ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകാൻ ഒരുങ്ങുന്നതിനിടെ വയോധികൻ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരിച്ച കൂട്ടിൽ നായ്ക്കത്ത് റംലയുടെ (62) മയ്യിത്ത് നമസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് ചാലിൽ മൊയ്തീനാണ് (76) കുഴഞ്ഞുവീണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 10.30ഓടെ കൂട്ടിൽ ജുമാമസ്ജിദിലായിരുന്നു റംലയുടെ മയ്യിത്ത് നമസ്കാരം. ആളുകൾ മുഴുവൻ പള്ളിയിൽ കയറിക്കഴിഞ്ഞ് നമസ്കാരം ആരംഭിക്കാനിരിക്കേ നേതൃത്വം നൽകാൻ നിന്ന മൊയ്തീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൊയ്തീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മകൻ സാലിം ഇമാമായി നിന്നാണ് റംലയുടെ മയ്യിത്ത് നമസ്കാരം നിർവഹിച്ചത്.

മൊയ്തീൻ കൂട്ടിൽ പ്രദേശത്തെ വിവിധ പള്ളികളിൽ മുഅദ്ദിനായി സേവനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 4.30ന് കൂട്ടിൽ മഹല്ല് ജുമാമസ്ജിദിൽ മൊയ്തീന്റെ മയ്യിത്ത് നമസ്കാരം നടന്നു.
About The Author
