ksrtc ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം
1 min read

എടപ്പാൾ മേൽപ്പാലത്തിൽ കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികൻ മരണപ്പെട്ടു. സുഹൃത്തിന് പരിക്ക്.

പടിഞ്ഞാറങ്ങാടി ആലൂർ സ്വദേശി കുട്ടത്ത് വളപ്പിൽ ഷിനു (20) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തൃശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിലെ എടപ്പാൾ മേൽപാലം തുടങ്ങുന്ന ഭാഗത്ത് വെച്ച് രാത്രി 12.45 ഓടെ ഷിനുവും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും കെ.എസ്.ആർ.ടി.സി ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിനുവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
About The Author
