“ഒന്നിനും കാത്തുനിൽക്കാതെ ശിഹാബ് യാത്രയായി”
1 min read

ഒന്നിനും കാത്തുനിൽക്കാതെ ശിഹാബ് യാത്രയായി

താനൂർ പനങ്ങാട്ടൂർ സ്വദേശി നന്നാട്ട് അനീഫയുടെ മകൻ ശിഹാബ് (29) മരണപ്പെട്ടു.
കഴിഞ്ഞ അഞ്ചുമാസത്തോളമായി യുഎഇ അൽ ഐൻ ഹോസ്പിറ്റലിൽ അബോധാവസ്ഥയിൽ
കഴിഞ്ഞിരുന്ന ശിഹാബിനെ ദിവസങ്ങൾക്കു മുമ്പ് നാട്ടിലെത്തിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരി എയർപോർട്ട് നിന്ന് സന്നദ്ധ പ്രവർത്തകരുടെയും റെസ്ക്യൂ ടീമിന്റെയും പോലീസിന്റെയും സഹായത്താൽ ആംബുലൻസിൽ മൂന്ന് മണിക്കൂർ കൊണ്ടായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
തുടർ ചികിത്സ നടന്നു കൊണ്ടിരിക്കെ ഇന്ന് രാവിലെയാണ് ശിഹാബിന്റെ വേർപാട് ഉണ്ടായത്.

വാടകവീട്ടിൽ കഴിഞ്ഞിരുന്ന ശിഹാബിന്റെ സ്വപ്നമായിരുന്ന വീട് നിർമ്മാണം ശിഹാബ് അസുഖബാധിതനായതോടെ മുടങ്ങിയിരുന്നു
സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് 29കാരനായ ശിഹാബ്. തന്റെ സമ്പാദ്യം ചേർത്തുവെച്ച് മൂന്ന് സെന്റ് സ്ഥലം വാങ്ങുകയും വീടു പണി തുടങ്ങുകയും ചെയ്തിരുന്നു. നിലവിൽ വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബത്തെ സുരക്ഷിതമായ ഒരു വീട്ടിലേക്ക് മാറ്റണമെന്ന് അതിയായ ആഗ്രഹം ബാക്കിനിലനിൽക്കെയാണ് ശിഹാബിന് ഈ വിധിവന്നത്.
ഇതിനിടെ ശിഹാബിന്റെ അവസ്ഥ മനസ്സിലാക്കി സുമനസ്സുകൾ ചേർന്ന് വീടിന്റെ ബാക്കി പണികൾപൂർത്തീകരിച്ച് കൊടുത്തിരുന്നു .
ഈ മാസം ശിഹാബിന്റെ വിസ കാലാവധി അവസാനിക്കുകയും ഇൻഷുറൻസ് പരിരക്ഷ ഇല്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തുടർചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുവന്നത് നാട്ടിലെ തുടർചികിത്സക്ക് വലിയ തുക ആവശ്യമായതിനാൽ അത് കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ്
കണ്ണീരിലാഴ്ത്തി ഒന്നിനും കാത്തുനിൽക്കാതെ ശിഹാബ് വിടവാങ്ങിയത് .
About The Author
