വിനോയാത്രയ്ക്ക് പോകാന്നതിന് വിസമ്മതം വിദ്യാർഥിനി തൂങ്ങി മരിച്ചു
1 min read

തിരുന്നാവായ: സ്കൂളിൽ നിന്ന് വിനോയാത്രയ്ക്ക് പോകാന്നതിന് വീട്ടുകാർ വിസമ്മതം അറിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ചു.
തിരുന്നാവായ കാരത്തൂർ സ്വദേശി പരുത്തികുന്ന് റഫീഖിൻ്റെ മകൾ ഫഹ്മിദ ഫഹ്മിയാണ് മരിച്ചത്. പതിനാറ് വയസായിരുന്നു. തിരൂർ ബി.പി അങ്ങാടി ഗേൾസ് ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.

സഹപാഠികൾക്കൊപ്പം സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്നതിന് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിന് മാതാപിതാക്കൾ വിസമ്മതം അറിയിച്ചിരുന്നതായാണ് വിവരം. ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഫഹ്മിദ ഫഹ്മിയെ ഇന്ന് രാവിലെ കിടപ്പു മുറിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ടൂറിന് പോകാൻ പറ്റാത്തതിൻ്റെ മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്.

About The Author
