“ഇവനാരാ ഈ എരപ്പൻ “ജലീലിനെ അധിക്ഷേപിച്ച് പി.കെ. ബഷീര്‍

1 min read
Share

ഇവനാരാ ഈ ‘എരപ്പന്‘; നിയമസഭയില് കെ.ടി ജലീലിനെ അധിക്ഷേപിച്ച് പി.കെ. ബഷീര് എം.എല്.എ

മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ജനസംഘത്തിനൊപ്പം ചേര്‍ന്ന് കുട്ടിപ്പാക്കിസ്ഥാന്‍ എന്നു മുദ്രാവാക്യം വിളിച്ചത് ആരാണെന്ന കെടി ജലീലിന്റെ ചോദ്യത്തെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. ഇക്കാര്യം സഭാരേഖകളില്‍നിന്നു നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു.

കെടി ജലീല്‍ അതേ ആരോപണം ആവര്‍ത്തിച്ചപ്പോള്‍ വീണ്ടും ബഹളമുണ്ടായി. സിഎച്ച് മുഹമ്മദ് കോയയുടെ പഴയകാല പ്രസംഗം ചൂണ്ടിക്കാട്ടിയ ജലീല്‍, പികെ ബഷീര്‍ അതൊന്നും വായിച്ചിട്ടുണ്ടാകില്ലെന്നു പറഞ്ഞത് ബഷീറിനെ ചൊടിപ്പിച്ചു. പിന്നാലെ പികെ ബഷീര്‍ ക്ഷുഭിതനായി. ഇതോടെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സ്പീക്കര്‍ ജലീലിനോടു പറഞ്ഞു. അണ്‍പാര്‍ലമെന്ററി ആയ വാക്കുകള്‍ രേഖകളില്‍നിന്ന് ഒഴിവാക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.

ആര്‍എസ്എസുകാരുടെ ബൈബിളായ ഗോള്‍വാള്‍ക്കാറുടെ വിചാര ധാരയില്‍ അവരുടെ പ്രധാന എതിരാളികളായ മതവിഭാഗങ്ങളായി പറയുന്നത് മുസ്ലീങ്ങളെയും ക്രൈസ്തവരെയുമാണെന്ന് ജലില്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ ഒരേ ഒരുവിഭാഗത്ത മാത്രമാണ് പറയുന്നത്. അത് കമ്യൂണിസ്റ്റുകാരാണ്. അത്തരത്തിലുള്ള കമ്യൂണിസ്റ്റുകാരുമായി ആര്‍എസ്എസ് ബന്ധം എന്നുപറയുന്നത് എത്രമാത്രം അബദ്ധജഡിലാണ്.

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *