‘തറ നേതാവിന്റെ നിലവാരത്തില്‍ നിന്ന് മുഖ്യമന്ത്രി അല്‍പമെങ്കിലും ഉയരണം’; മുസ്ലീം ലീഗ്

1 min read
Share

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീം ലീഗ്. തറ നേതാവിന്റെ നിലവാരത്തില്‍ നിന്ന് മുഖ്യമന്ത്രി അല്‍പമെങ്കിലും ഉയരണമെന്ന് മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാം പറഞ്ഞു. അന്‍വര്‍ പറഞ്ഞതിന്റെ പേരില്‍ മലപ്പുറത്തെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സ്വര്‍ണക്കടത്ത് പരാമര്‍ശം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി സത്യാവസ്ഥ തുറന്നു പറയണമെന്നും കേന്ദ്രത്തെ പ്രീണിപ്പിക്കാനാണ് പിണറായിയുടെ നീക്കമെന്നും സലാം പറഞ്ഞു.

മന്ത് മുഖ്യമന്ത്രിയുടെ കാലിലാണ്. ബിജെപിയെ പ്രീതിപ്പെടുത്തുക മാത്രമല്ല കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീകരിക്കുന്ന നടപടികളാണ് മുഖ്യമന്ത്രിയുടേതെന്നും സലാം പറഞ്ഞു. വോട്ടുനേടാന്‍ മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കുന്ന നിലപാടാണ് സിപിഎം സമീപകാലത്തായി സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായാണ് വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം. ജനം അതുമനസിലാക്കിയതുകൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ദയനീയമായി പരാജയപ്പെട്ടതെന്നും സലാം പറഞ്ഞു.

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *