മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കും:

1 min read
Share

താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കാല്‍ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ല. ദേശീയതലത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അര്‍ഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഎം ബന്ധത്തിന്റെ പേരിലാണെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കും: ചെറിയാന്‍ ഫിലിപ്പ്

കൈരളി ടി വി ചെയര്‍മാന്‍ മമ്മൂട്ടി താമസിയാതെ സിപിഎം ബന്ധം ഉപേക്ഷിക്കും, കാല്‍ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ല. ദേശീയ തലത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അര്‍ഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഎം ബന്ധത്തിന്റെ പേരിലാണ്.

സാഹിത്യ, സിനിമ, കലാ രംഗങ്ങളില്‍ സി.പി.എം സഹയാത്രികരായിരുന്ന പലരും പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്. പാര്‍ട്ടി വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ മിക്കവര്‍ക്കും ഭയമാണ്.

എംഎല്‍എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ സിപിഎം ബന്ധം അവസാനിപ്പിച്ചത് പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും പീഢനം സഹിക്കാന്‍ വയ്യാതെയാണ്. മുസ്ലീം ലീഗില്‍ ചേര്‍ന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബിജെപിയില്‍ ചേര്‍ന്ന അല്‍ഫോന്‍സ് കേന്ദ്ര മന്ത്രിയുമായി.

കെടി ജലീല്‍ അന്‍വറിന്റെ പാത പിന്തുടരുമെന്ന് തീര്‍ച്ചയാണ്. അന്‍വര്‍ ഉയര്‍ത്തിയ എല്ലാ പ്രശ്‌നങ്ങളോടും ജലീല്‍ ആഭിമുഖ്യം പുലര്‍ത്തിയിട്ടുണ്ട്.

പലഘട്ടങ്ങളായി കോണ്‍ഗ്രസില്‍ നിന്നും സിപിഎം -ല്‍ ചേര്‍ന്നവരെല്ലാം മരണക്കെണിയിലാണ്. ചിലര്‍ക്ക് അപ്പ കഷണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്.

 

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *