നോവായി ആ കുഞ്ഞുലോറി; പൊന്നുമോനായി അർജുൻ കാത്ത് വച്ചത്.
1 min read

ഷിരൂരിലെ ഗംഗാവലിപ്പുഴയില്‍ നിന്ന് കരയ്‌ക്കെത്തിച്ച ലോറിയില്‍ ബാക്കിയായ കാഴ്ചകള്‍ ആരെയും ഉളളുലയ്ക്കുന്നതായിരുന്നു. കരയ്‌ക്കെത്തിച്ച ലോറിയുടെ കാബിനില്‍ അവശേഷിച്ച വസ്തുക്കള്‍ തിരച്ചില്‍ സംഘം ഓരോന്നായി പുറത്തെടുത്തു.

അര്‍ജുന്‍ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, വാച്ച്, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ബാഗ്, ചെരിപ്പ്…ഇതിനിടയിലായി ഒരു കുഞ്ഞുലോറി. മകന്‍ എപ്പോഴും കൂടയുണ്ടെന്ന് തോന്നാന്‍ അര്‍ജുന്‍ ലോറിയില്‍ സൂക്ഷിച്ച കളിപ്പാട്ടം

About The Author
