എനിക്ക് വണ്ടി വേണ്ട, അര്‍ജുന്റെ മൃതദേഹം എടുത്താല്‍ മതി; കണ്ണീരോടെ മനാഫ്
1 min read

അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ തന്റെ ഉറപ്പ് സത്യമായെന്ന് പ്രതികരിച്ച് ലോറി ഉടമ മനാഫ്. അര്ജുന് കാബിനില്‍ ഉണ്ടാകുമെന്ന് കുടുംബത്തിനോട് പറഞ്ഞിരുന്നു. വണ്ടി എനിക്ക് വേണ്ട, അര്‍ജുന്റെ മൃതദേഹം എടുത്താല്‍ മതിയെന്ന് മനാഫ്. വണ്ടി കിട്ടാന്‍ മാത്രമാണ് തന്റെ ശ്രമമെന്നു വരെ പ്രചരിപ്പിച്ചെന്നും മനാഫ് പറഞ്ഞു.

അര്‍ജുനെ അവന്റെ മകന്റെയടുത്ത് എത്തിക്കണമെന്നത് എന്റെ ആഗ്രഹവും വാശിയുമായിരുന്നു
അവന്റെ അച്ഛന് ഞാന്‍ കൊടുത്ത വാക്കാണ് അവനെയും കൊണ്ടെ വരൂ എന്നത് അത് ഞാന്‍ പാലിച്ചു
അതിന്റെ ഉള്ളില്‍ അവനുണ്ട്, ആദ്യമേ ഞാന്‍ പറഞ്ഞതാണ്. അത്രമാത്രം പരിക്കൊന്നും ഉണ്ടാകില്ല
എല്ലാവരോടും ഞാന്‍ പറഞ്ഞതാ അവന് അതിന്റെയുള്ളില് ഉണ്ടെന്ന്.

About The Author
