വീടിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ വീണ് 3 വയസുകാരന് ദാരുണാന്ത്യം
1 min read

കോതമംഗലത്ത് സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലമായതിനാൽ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയിരുന്നു.അതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിൽ വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളിൽ നിന്നും കുഞ്ഞിനെ കണ്ടെത്തി.

അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

About The Author
