ഹിന്ദീ അധ്യാപക കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
1 min read

തിരൂർ :കേരള ഹിന്ദീ പ്രചാരസഭയുടെ അധ്യാപക കോഴ്സുകളായ, ഹിന്ദീ പ്രവേശ്, ഹിന്ദീ ഭൂഷൻ, ഹിന്ദീ സാഹിത്യാചാര്യ, എന്നിവയ്ക്ക് ജില്ലാ റീജിയണൽ കേന്ദ്രമായ കേന്ദ്രീയ ഹിന്ദീ മഹാവിദ്യാലയം, തിരൂർ കേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഹിന്ദീ പ്രവേശിന് SSLC യും, ഹിന്ദീ ഭൂഷൻ കോഴ്സിന് ഹിന്ദീ പ്രവേശോ,+2 വിനു ഉപഭാഷ ഹിന്ദിയോ പാസ്സായവർക്കും, സാഹിത്യാചാര്യ കോഴ്സിന്, ഹിന്ദീ ഭൂഷണോ, ഏതെങ്കിലും യൂണിവേഴ്സിറ്റി ഉപഭാഷ ഹിന്ദിയോ പാസ്സായിട്ടുള്ളവർക്കും പ്രവേശനം നേടാം.
പിന്നോക്ക വിഭാഗക്കാർക്ക് എല്ലാ ഗവണ്മെന്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ടവർ താഴെ പറയുന്ന മേൽവിലാസത്തിൽ നേരിട്ടോ, ഫോൺ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാനതീയ്യതി 28/02/25.ഫോൺ :9567506655,6282551784

പ്രധാന അദ്ധ്യാപകൻ
കേന്ദ്രീയ ഹിന്ദീ മഹാവിദ്യാലയം
സിവിൽ സ്റ്റേഷന് എതിർവശം, തിരൂർ 676101

About The Author
