7ാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു;
1 min read

നെയ്യാറ്റിൻകര ചെങ്കൽ യുപി സ്കൂളിലെ 7ാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു. ചെങ്കൽ, ജയൻ നിവാസിൽ ഷിബുവിന്റേയും ബീനയുടേയും മകൾ നേഹ (12)യ്ക്കാണ് പാമ്പുകടിയേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് ക്ലാസ് മുറിയിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ വലതു കാൽ പാദാത്തിലാണ് കടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. പിന്നാലെ പാമ്പിനെ സ്കൂൾ അധികൃതർ അടിച്ചു കൊന്നു.
നേഹയെ സ്കൂൾ അധികൃതർ ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ കുട്ടി ഒബ്സർവേഷനിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളിലെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കി.

About The Author
