ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുശാവറ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി
1 min read

സമസ്ത മുശാവറ യോഗത്തില്‍ നിന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ഉമര്‍ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് പിന്നാലെ ഉപാധ്യക്ഷന്‍ യുഎം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ മുശാവറ യോഗം പിരിച്ചുവിട്ടു.

ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഉമര്‍ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ചക്ക് വന്നപ്പോഴാണ് സംഭവം. ഇന്ന് യോഗം തുടങ്ങിയപ്പോള്‍ തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഉമര്‍ ഫൈസി മുക്കം യോഗത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് യോഗാധ്യക്ഷനായ ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ അദ്ദേഹത്തോട് യോഗത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉമര്‍ ഫൈസി മുക്കം ഇതിന് തയ്യാറായില്ല. ജിഫ്രി തങ്ങളുടെ ആവശ്യം നിരാകരിച്ച് യോഗത്തില്‍ സംസാരിച്ച അദ്ദേഹം കള്ളന്മാര്‍ എന്ന പദപ്രയോഗം നടത്തിയതോടെ കുപിതനായി ജിഫ്രി തങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
About The Author
