രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ പിസി വിഷ്ണുനാഥ് കുഴഞ്ഞു വീണു,
1 min read

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ചരിത്ര വിജയം നേടിയതിനു പിന്നാലെ നടന്ന റോഡ് ഷോയ്ക്കിടെ കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് കുഴഞ്ഞു വീണു. പാലക്കാട് നഗരത്തിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം.

രാഹുൽ മാങ്കൂട്ടത്തിൽ, വികെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യർ, പികെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് വിഷ്ണുനാഥിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ പ്രവർത്തകരിൽ ഒരാളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.

About The Author
