സഖാവേ, വല്ലാതെ ചൊറിയണ്ട. ചൊറിഞ്ഞാൽ പലതും മാന്താനുണ്ടാകും.

1 min read
Share

സംഭവമൊക്കെ ശരി തന്നെ, കൂട്ടത്തിലൊരാൾ പോയാൽ കരച്ചിലുണ്ടാകും. മാരാർജി ഭവനിൽനിന്നാണ് കേരളം ആ കരച്ചിൽ പ്രതീക്ഷിച്ചത്. എന്നാൽ, നിലവിളി ശബ്ദം കേൾക്കുന്നതൊക്കെ എ.കെ.ജി സെന്ററിൽനിന്നാണ്. തങ്ങളുടെ കൂടെ വരുന്നവരൊക്കെ മതേതര വാദികളും മറ്റുള്ളവരൊക്കെ വർഗ്ഗീയവാദികളുമാണെന്ന സി.പി.എമ്മിന്റെ തിട്ടൂരമൊക്കെ നാലായി മടക്കി പോക്കറ്റിൽ വെച്ചാൽ മതി.
സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നത് മതേതര മുന്നണിയെ ശക്തിപ്പെടുത്തും. വർഗ്ഗീയ ശക്തികളെ ദുർബലപ്പെടുത്തും. വർഗ്ഗീയത ദുർബലപ്പെടുന്നത് സഹിക്കാത്ത ഒരു പാർട്ടിയേ ഇപ്പോൾ കേരളത്തിലുള്ളൂ. അത് സി.പി.എമ്മാണ്.
കിട്ടാത്ത മുന്തിരി പുളിക്കും എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ, ആ പുളി ചൊറിച്ചിലായി മാറുമെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. നിങ്ങളുടെ പോക്കൊക്കെ എങ്ങോട്ടാണെന്ന് എല്ലാവർക്കും അറിയാം. ഒരുപിടി നല്ല നേതാക്കൾ നയിച്ചിരുന്ന ഒരു പാർട്ടിയെ പൂർണമായും സംഘികൾക്ക് അടിയറ വെക്കുന്ന കരാർ പിണറായി സഖാവ് ഏറ്റെടുത്തിരിക്കുകയാണ്.
കേരളം ഏറെ ആദരിക്കുന്ന സാദിഖലി ശിഹാബ് തങ്ങളെന്ന വ്യക്തിത്വത്തെ അവഹേളിക്കാൻ ആരും ശ്രമിക്കണ്ട.
സഖാവേ, വല്ലാതെ ചൊറിയണ്ട. ചൊറിഞ്ഞാൽ പലതും മാന്താനുണ്ടാകും.

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *