‘കെ പി കുട്ടി വാക്കാട് കാലത്തിനൊപ്പം സഞ്ചരിച്ച എഴുത്തുകാരൻ’: Dr എൻ സുഷമ.
1 min read

നാടക , ഗാന രചയിലൂടെ സാധാരണക്കാരന്റെ ജീവിതത്തെയും സാമൂഹിക തിന്മകളെയും അനാവരണം ചെയ്ത എഴുത്തുകാരനാണ് കെ പി കുട്ടി വക്കാടെന്നും കാലത്തിനൊപ്പം സഞ്ചരിച്ച അദ്ദേഹത്തിന്റെ എഴുത്തുകൾ സാമൂഹിക പ്രസക്തിയുള്ളവയാണെന്നും മലയാളം സർവകലാശാല വൈസ് ചാൻസലർ എൻ സുഷമ . പറവണ്ണ ഗവൺമെന്റ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ വേര് മലയാളം സർവകലാശാലയും ചേർന്ന് കെ പി കുട്ടി വക്കാടിനെ ആദരിച്ച് സംസാരിക്കുകയായിരുന്നു വൈസ് ചാൻസലർ. മലയാള സർവ്വകലാശാലയിൽ നടന്ന ഭരണ ഭാഷാ വരാഘോഷത്തിന്റെ സമാപന വേദിയിൽ വെച്ചു നടന്ന ചടങ്ങിൽ കെ പി കുട്ടി വക്കാടിന്റെ കലാ ജീവിതം വിവരിക്കുന്ന ‘കെ പി കുട്ടി വക്കാട് എഴുത്തും ജീവിതവും ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ : എൽ സുഷമ ഉത്തരമേഖല ഐ ജി സേതുരാമൻ ഐ പി എസിനു നൽകികൊണ്ട് നിർവഹിച്ചു . പി എ റഷീദ് പുസ്തക പരിചയം നടത്തി. രജിസ്ട്രാൾ ഇൻചാർജ് ഡോ : കെ എം ഭരതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുസ്തക സമിതി കോർഡിനേറ്റർ പി വി ഹമീദ് പുസ്തകത്തിന്റെ പ്രസക്തി വിവരിച്ചു . പൂർവ വിദ്യാർത്ഥി കൂട്ടായ്മ വേരിന്റെ ചെയർമാൻ എം കെ അബ്ദുൽ മജീദ് മാസ്റ്റർ കെ പി കുട്ടി വാക്കാടിനുള്ള ആദര സമർപ്പണം നടത്തി.കെ പി കുട്ടി വക്കാടിന്റെ സൃഷ്ടികളെ ആസ്പദമാക്കി യു കെ വാഹിദ് ഉണ്ണിയാൽ രചന നിർവഹിച്ച ‘നല്ലൊരു തൂലികക്കാരൻ ‘ എന്ന കവിതയുടെ വീഡിയോ പ്രദർശനവും നടന്നു

About The Author
