വസ്ത്രമഴിച്ച് പ്രതിഷേധിച്ച് വിദ്യാർത്ഥി
1 min read

ടെഹ്റാൻ: ഇറാൻ്റെ ഹിജാബ് നിയന്ത്രണങ്ങൾക്കെതിരെ വസ്ത്രമഴിച്ച് പ്രതിഷേധിച്ച് വിദ്യാർത്ഥി. ടെഹ്റാൻ സയൻസ് റിസർച്ച് സർവകലാശാല ക്യാമ്പസിലെ വിദ്യാർത്ഥിനിയാണ് ഇറാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചത്. 2022ൽ കൊല്ലപ്പെട്ട മഹ്സ അമിനിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധം കൂടിയായിരുന്നു വിദ്യാർത്ഥിനിയുടേത്.

വസ്ത്രങ്ങൾ അഴിച്ചുമാറ്റി അടിവസ്ത്രങ്ങൾ ധരിച്ചുകൊണ്ട് തെരുവിലിറങ്ങിയ വിദ്യാർത്ഥിനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥിനിക്കെതിരെ ഇറാൻ പൊലീസ് നടപടിയെടുക്കുകയും ചെയ്തു.

About The Author
