പനി ബാധിച്ചെത്തിയ ഒരു വയസ്സുകാരന്‍ മരിച്ചു;
1 min read

ഒല്ലൂരിൽ വിൻസെന്റ് ഡി പോൾ ആശുപത്രിയിൽ ചികിൽസ വൈകിയതിനാൽ കുട്ടി മരിച്ചെന്ന് പരാതി. പനി ബാധിച്ച് ചികിൽസ തേടിയ നടത്തറ സ്വദേശി ദ്രിയാഷ് ( ഒന്ന് ) ആണ് മരിച്ചത്. ഡോക്ടർക്ക് പകരം നഴ്സ് ചികിൽസിച്ചെന്നാണ് ബന്ധുക്കൾ പരാതിയിൽ പറയുന്നത്.

കുട്ടിയുടെ ആരോഗ്യനില വഷളായപ്പോൾ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ശിശുരോഗ വിദഗ്ധൻ്റെ നിർദേശ പ്രകാരമാണ് ചികിൽസ നൽകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

About The Author
