“മന്ത്രി മുഹമ്മദ് റിയാസിനെതിരെ കാരാട്ട് റസാക്ക്”
1 min read

പിവി അന്‍വറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്ന് സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയുമായ കാരാട്ട് റസാഖ്. താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളും മുസ്ലി ലീഗുമായും ചേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് അട്ടിമറിക്കുയാണെന്നും കരാട്ട് റസാഖ് ആരോപിച്ചു. തന്റെ പരാതികളെല്ലാം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. പത്ത് ദിവസം കാത്തിരിക്കും. എന്നിട്ടും മറുപടിയില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടിവരുമെന്നും റസാഖ് മുന്നറിയിപ്പ് നല്‍കി.

‘ഞാന്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനുണ്ടായ കാരണങ്ങളും വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുണ്ടായ നീക്കങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിക്ക് രണ്ടു കത്ത് നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം മുസ്ലിം ലീഗിനൊപ്പം ചേര്‍ന്ന് വികസപ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചു. ഇതിന് മന്ത്രി മുഹമ്മദ് റിയാസ് കൂട്ടുനിന്നു. കൊടുവള്ളി ലോക്കല്‍ സെക്രട്ടറി, താമരശ്ശേരി ഏരിയ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികള്‍ അട്ടിമറിച്ചത്.

ഇക്കാര്യത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് സ്വീകരിക്കുന്ന നിലപാടിനോടും പാര്‍ട്ടിയുടെ നിലപാടിനോടും യോജിക്കാന്‍ കഴിയില്ല. മുസ്ലിം ലീഗ് വിട്ടുവന്ന ഒരാള്‍ നടത്തുന്ന വികസന പദ്ധതികള്‍ തടയാനും വരാതിരിക്കാനും ആയിരിക്കും ലീഗ് പ്രവര്‍ത്തിക്കുന്നത്. അതിന് ഇവര്‍ പിന്തുണ നല്‍കുന്നത് ശരിയല്ല. പല തവണ ഇക്കാര്യങ്ങള്‍ റിയാസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും പരിശോധിക്കാമെന്ന് മാത്രമാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
About The Author
