കെ മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ച് സുരേന്ദ്രന്‍
1 min read

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ആട്ടും തുപ്പും ചവിട്ടുമേറ്റ് കോണ്‍ഗ്രസില്‍ ഒരടിമയെപ്പോലെയാണ് കെ മുരളീധരന്‍ കഴിയുന്നത്. സ്വന്തം അമ്മയെ ആക്ഷേപിച്ച ആള്‍ക്കുവേണ്ടി വോട്ട് പിടിക്കാന്‍ ഇറങ്ങുകയാണ് അദ്ദേഹം. കെ മുരളീധരനോട് തനിക്ക് സഹതാപം മാത്രമേയുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുരളീധരനെ വി ഡി സതീശന്‍ ഓട്ടമുക്കാലാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

കെ മുരളീധരനോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ. കോണ്‍ഗ്രസിന് അകത്ത് ആട്ടും തുപ്പും ചവിട്ടുമേറ്റ് ആ മനുഷ്യന്‍ അസ്വസ്ഥനാണ്. സ്വന്തം വന്ദ്യമാതാവിനെ ഇത്രയും മ്ലേച്ചമായി ആക്ഷേപിച്ച ആള്‍ക്കു വേണ്ടി മുരളീധരന്‍ സംസാരിക്കുന്നത് കേട്ട് എനിക്ക് വല്ലാതായി. ഞാന്‍ ജ്യേഷ്ഠ സഹോദരനെ പോലെ കാണുന്ന വ്യക്തിയാണ്. മുരളീധരാ, ഞങ്ങളെ ആക്ഷേപിക്കുന്നതിനു പകരം. ഈ ആട്ടും തുപ്പും ചവിട്ടുമേറ്റ് എന്തിനാണ് നിങ്ങള്‍ ഒരു അടിമയെപ്പോലെ കഴിഞ്ഞുകൂടുന്നത്. കെ മുരളീധരനെ ഒരു ഓട്ടമുക്കാലാക്കി ഈ വിഡി സതീശന്‍ മാറ്റിയില്ലേ. അത് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലേ. – കെ സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് യുഡിഎഫ് ഡീലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ചെങ്കല്‍ ഖനനത്തിലും യുഡിഎഫ് എല്‍ഡിഎഫ് ഡീലുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്‍ മാറ്റി പറഞ്ഞത് കൊണ്ട് ഡീല്‍ ഇല്ലാതാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
About The Author
