അല്ലേലും യൂസഫിക്ക തനി തങ്കമാണ്

1 min read
Share

‘എത്രയോ കോടീശ്വരൻമാർ നമ്മുടെ കേരളത്തിലുണ്ട്. എന്നാൽ ഒരു സങ്കടം വന്നാൽ ഒരാളുടെ പേര് മാത്രം എല്ലാവരും പറയും അതാണ് യൂസഫ് അലി, സഹായിക്കാന്‍ മനസുള്ളവനെ ദൈവം ഉയര്‍ത്തും, അല്ലേലും യൂസഫിക്ക യൂസഫിക്ക തനി തങ്കമാണ് ’ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ അമ്മയ്ക്കും.
മക്കള്‍ക്കും കൈത്താങ്ങായി ലുലു വന്നതിന് പിന്നാലെ സൈബറിടത്ത് നിറഞ്ഞ വാക്കുകളാണിത്. എറണാകുളം പറവൂരിൽ പറവൂരിൽ വീട് ജപ്തി ചെയ്തതിനെ തുടർന്ന് പെരുവഴിയിലായ അമ്മയ്ക്കും രണ്ടു മക്കൾക്കുമാണ് സഹായവുമായി ലുലു ഗ്രൂപ്പ് എത്തിയത്. മാധ്യമങ്ങളിലൂടെ വാര്‍ത്ത കണ്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വായ്പ തുക മുഴുവൻ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് അറിയിച്ചു

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സന്ധ്യയും മക്കളും വീട്ടില്‍ കയറാനാവാതെ പുറത്തുനില്‍ക്കുന്നത് വാര്‍ത്തകളിൽ നിറഞ്ഞതോടെയാണ് യൂസഫലി ധനസഹായവുമായി രംഗത്തെത്തിയത്. സന്ധ്യ നല്‍കാനുള്ള മുഴുവന്‍ തുകയും ലുലു ഗ്രൂപ്പ് അടയ്ക്കുമെന്നാണ് യൂസഫലി അറിയിച്ചിരിക്കുന്നത്

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *