ഗൂഗിൾ മാപ്പ് അയച്ചു കൊടുത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു
1 min read

മരിക്കാൻപോകുന്നതിന്റെ മുൻപ് സുഹൃത്തിന് ഗൂഗിൾ മാപ്പ് അയച്ചു കൊടുത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിന് സമീപം താമസിക്കുന്ന പടന്ന വളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (30) ആണ് ആത്മഹത്യ ചെയ്തത്.

കുറ്റിപ്പുറം – തിരൂർ റോഡരികിൽ സ്ഥിതി ചെയ്യുന്ന ബാർ ഹോ ട്ടലിന് പിറകുവശത്തെ കുറ്റിക്കാടിനുള്ളിലെ മര ക്കൊമ്പിലാണ് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേര ത്തോടെയാണ് സംഭ വം. ആത്മഹത്യ ചെയ്യു ന്നതിന് മുൻപ് സുഹൃത്തി ന് താൻ മരിക്കാൻ പോകുന്ന സ്ഥലം ഗൂഗിൾ മാപ്പ് വഴി അയച്ചു കൊടു ത്ത ശേഷമാണ് ജീവ നൊടുക്കിയത്.

അടുത്ത ദിവസം തന്നെ വിദേശത്തേക്ക് പോകുമെന്ന് യുവാവ് ചില കൂട്ടുകാരോട് പറഞ്ഞിരുന്നു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ കുറ്റിപ്പുറം പൊലിസ് മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രഞ്ജിത്ത്, രമേശ് എന്നിവർ സഹോദരങ്ങളാണ്.
About The Author
