മിനു മുനീറിനെതിരെ ബീന ആന്റണി
1 min read

സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടി മീനു മുനീറിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് നടി ബീന ആന്റണി. ഇന്‍ഡസ്ട്രിയില്‍ വന്ന കാലം മുതല്‍ അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇപ്പോള്‍ പലതും വിളിച്ചു പറയുന്ന സ്ത്രീകളെപ്പോലെ അല്ല തനിക്ക് അവസരങ്ങള്‍ കിട്ടിയതെന്നും ബീനാ ആന്റണി പറയുന്നു. ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് നടിയുടെ പ്രതികരണം.

നേരത്തെ ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ് ഒരു വിഡിയോയില്‍ മീനു മുനീറിനെ വിമര്‍ശിച്ചെത്തിയിരുന്നു. ഇതിനു മറുപടിയായി, ‘ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല, മറ്റുള്ള സ്ത്രീകളെ പറയാന്‍ നടക്കുകയാണ് ഇയാള്‍’ എന്നാണ് മീനു മുനീര്‍ പറഞ്ഞത്. മനോജിന്റെ ഭാര്യയുടെ പല കഥകളും തനിക്കറിയാമെന്നും വേണമെങ്കില്‍ വിഡിയോ പങ്കുവയ്ക്കാമെന്നും മീനു മുനീര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ബീനാ ആന്റണി രംഗത്തു വന്നിരിക്കുന്നത്.

ഹേമ കമ്മിറ്റിയും അതുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച കുറെ കാര്യങ്ങളൊക്കെ വന്നുകൊണ്ടിരിക്കുകയാണ്. എല്ലാം നല്ലതിന് തന്നെ. പക്ഷേ, അതിനിടയില്‍ കൂടി നമ്മുടെ ഇന്‍ഡസ്ട്രിയെ തകര്‍ക്കാനും കുറെ ആളുകള്‍ ഇറങ്ങിയിട്ടുണ്ട്. നടി ആയി അറിയപ്പെടാനായി തനിക്ക് ഒരു പിന്നാമ്പുറ കഥകളും പറയേണ്ടി വന്നിട്ടില്ല. ബീന ആന്റണി ഒരു നടി എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കുറെയായി. വന്ന് കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തന്നെ അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്. സറ്റേറ്റ് അവാര്‍ഡ് രണ്ടു മൂന്നു വര്‍ഷം അടുപ്പിച്ച് കിട്ടിയിട്ടുണ്ട്. ഒരു നടിയെന്ന നിലയില്‍ വളരെ അഭിമാനത്തോടെയാണ് ഇവിടെ നില്‍ക്കുന്നത്.
About The Author
