വാഹന പരിശോധനയ്ക്കിടെ ഡ്രൈവിങ് ലൈസന്‍സ് ഫോണില്‍ കാണിച്ചാല്‍ മതി
1 min read

വാഹന പരിശോധനയ്ക്കിടെ ഡ്രൈവിങ് ലൈസന്‍സ് ഫോണില്‍ കാണിച്ചാല്‍ മതിയെന്ന് ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിന്റെ നിര്‍ദേശം. ലൈസന്‍സിന്റെ ഫോട്ടോ ഫോണില്‍ സൂക്ഷിക്കാം.

പരിവാഹന്‍ വെബ്‌സൈറ്റില്‍ ലഭിക്കുന്ന ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്ത് ഫോണിലോ ഡിജി ലോക്കറിലോ സൂക്ഷിക്കുന്നതും കാണിക്കാം.

ആര്‍സിയും ഭാവിയില്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അതിനായി ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ലൈസന്‍സ് പ്രിന്റിങ്ങിന് അപേക്ഷകരില്‍ നിന്നു പണം വാങ്ങുന്നത് ഒഴിവാക്കുന്ന കാര്യത്തില്‍ ധനവകുപ്പുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
About The Author
