പലയിടങ്ങളിലായി നാളെ സൈറൺ മുഴങ്ങും

1 min read
Share

സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ (KaWaCHam – Kerala Warning Crisis and Hazards Management System) പ്രവർത്തന പരീക്ഷണം ഒക്ടോബ൪ ഒന്ന് ചൊവ്വാഴ്ച നടക്കും. സംസ്ഥാന തലത്തില്‍ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തു വിട്ടിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും.

പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രാവിലെയും വൈകുന്നേരവുമായാണ് സൈറണുകളുടെ പരീക്ഷണം നടക്കും.
മലപ്പുറം ജില്ലയിലെ എട്ടു സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും ചൊവ്വാഴ്ച വൈകീട്ട് 3.35 നും 4.10 നും ഇടയില്‍ മുഴങ്ങും. ജി.എച്ച്.എസ്.എസ്. പാലപ്പെട്ടി, ജി.എച്ച്.എസ്.എസ്. തൃക്കാവ്, ജി.എം.എല്‍.പി.എസ് കൂട്ടായി നോര്‍ത്ത്, ജി.യു.പി.എസ് പുറത്തൂര്‍ പടിഞ്ഞാറെക്കര, ജി.എം.യു.പി.എസ് പറവണ്ണ, ജി.എഫ്.എല്‍.പി.എസ് പരപ്പനങ്ങാടി, ജി.എം.വി.എച്ച്.എസ്.എസ് നിലമ്പൂര്‍, ജി.വി.എച്ച്.എസ് കീഴുപറമ്പ് എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *