ജനം ഒപ്പമുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി ആലോചിക്കും പി.വി അന്‍വര്‍
1 min read

താന്‍ സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഈ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് കേരളത്തിലെ പൊലീസിങ് പോയി കൊണ്ടിരിക്കുന്നത്.സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് പാവങ്ങളുടെ പ്രശ്‌നങ്ങളുമായി സ്റ്റേഷനില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ പോയി ലോക്കല്‍ നേതാക്കള്‍ക്ക് ചോദ്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ചോദ്യം ചെയ്താല്‍ പൊലീസ് കേസ് വരുന്ന സ്ഥിതിയാണ്. പാര്‍ട്ടി ഓഫീസുകളില്‍ പൊതുപ്രശ്‌നവുമായി ആളുകള്‍ വരാതെയായി. ഇതാണ് ചൂണ്ടിക്കാണിച്ചത്. ഇക്കാര്യം പറഞ്ഞത് നേതൃത്വത്തിന് ഇഷ്ടമായില്ലെങ്കില്‍ ഏറ്റുപറച്ചില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘എനിക്ക് കമ്യൂണിസ്റ്റ് ഭാഷ അറിയില്ല. കേരളത്തിലെ ലക്ഷകണക്കിന് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം മാര്‍ക്‌സും എംഗല്‍സും എഴുതി വച്ചത് പഠിച്ചിട്ട് വന്നവരല്ല. അത്തരത്തില്‍ ഒരു തെറ്റിദ്ധാരണ നേതൃത്വത്തിന് ഉണ്ടെങ്കില്‍ അത് തെറ്റാണ്. ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ് ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നത്. പാവങ്ങളെ സഹായിക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് ആളുകള്‍ ഈ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പക്ഷേ ഒരു പ്രശ്‌നമുണ്ടായാല്‍ സാധാരണക്കാരായ പ്രവര്‍ത്തകരോട് വിളിച്ചുചോദിക്കണം. ഏഴാംകൂലിയായ അന്‍വര്‍ നടത്തിയ അന്വേഷണം പോലും പാര്‍ട്ടി നടത്തിയിട്ടില്ല. അതുനടത്താതെ എന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല. ഇവനാരിത് ഇതൊക്കെ പറയാന്‍, സംഘടനയുമായി ബന്ധമില്ലാത്തവന്‍ എന്ന രീതിയിലാണ് എന്റെ വാദങ്ങളെ പാര്‍ട്ടി കാണുന്നത്. എന്നെ ചവിട്ടി പുറത്താക്കിയതുകൊണ്ട് ഞാന്‍ പുറത്തുപോകില്ല. ഞാന്‍ കാവല്‍ക്കാരനായി റോഡില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി നില്‍ക്കും. ഞാന്‍ നിര്‍ത്തില്ല പറഞ്ഞുകൊണ്ടിരിക്കും. കോക്കസിലില്ലാത്തവര്‍ എനിക്കൊപ്പം നില്‍ക്കും.’- അന്‍വര്‍ പറഞ്ഞു.

About The Author
