നിയന്ത്രണം വിട്ട കാർ അഞ്ചടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു
1 min read

നിയന്ത്രണം വിട്ട കാർ അഞ്ചടി താഴ്ച്ചയിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കോക്കാട് ഒതളൂർ റൂട്ടിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് നിയന്ത്രണം വിട്ട കാർ മറിഞ്ഞത്. വീട്ടുമുറ്റത്തേക്കാണ് കാർ വീണത്. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. മുൻവശത്തെ ഗ്ലാസ്സ് തകർത്ത് നാട്ടുകാർ ഡ്രൈവറെ പുറത്തെടുത്തു. അമ്പലപ്പുഴ സ്വദേശിയാണ് ഡ്രൈവർ. കുടുംബ വീട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്.

About The Author
