തിരൂരിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി
1 min read

എട്ടാം ക്ലാസ് വിദ്യാർഥിയെ കാറിലെത്തിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. തിരൂർ തെക്കൻ കുറ്റൂർ കണ്ണത്തുംവളപ്പിൽ മനോജാണ് മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പോലീസിൽ പരാതി നൽകിയത്. സ്കൂളിലേക്ക് സൈക്കിളിൽ പോകുമ്പോൾ കാറിൽ വന്ന മൂന്നുപേർ കാരത്തൂരിലേക്കുള്ള വഴി ചോദിക്കുകയും കാറിൽ പിടിച്ചുകയറ്റാൻ ശ്രമിക്കുകയും ചെയ്തു. പിടിവലിക്കിടയിൽ െെകയിലെ ബ്രേസ്‌ലെറ്റ് നഷ്ടപ്പെടുകയും വയറിന് പരിക്കേൽക്കുകയും ചെയ്തു.

തട്ടികൊണ്ടുപോകാൻ ശ്രമിച്ചവരുടെ കൈയിൽ കടിച്ചു പരിക്കേൽപ്പിച്ച് കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ അന്വേഷണം തുടങ്ങി

About The Author
