മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.നിപ: കണ്ടെയിന്‍മെന്റ് സോണ്‍ ഒഴിവാക്കി
1 min read

മലപ്പുറം തിരുവാലി പഞ്ചായത്തില്‍ നിപ മൂലമുള്ള മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയിലും പഞ്ചായത്തിലും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. തിരുവാലി പഞ്ചായത്തിലെ 4,5,6,7 മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവിടങ്ങളിൽ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണവും, മാസ്‌ക് നിര്‍ബന്ധമാക്കിയതടക്കം ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു

94 പേരുടെ ക്വാറന്റയിനും ബുധനാഴ്ച അവസാനിക്കും. പുറത്തുവന്ന 16 പേരുടെ സ്രവ പരിശോധനാഫലം കൂടി നെഗറ്റീവായതായി ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.

About The Author
