ഇന്നത്തെ 5 പ്രധാന വാർത്തകൾ

1 min read
Share

1)കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്; സംസ്കാരം ഇന്ന്

നടി കവിയൂർ പൊന്നമ്മയ്ക്ക് ഇന്ന് നാട് വിട നല്‍കും. ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള മലയാള സിനിമാ താരങ്ങൾ ആദരമർപ്പിക്കാനെത്തും. സംസ്കാരം വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ നടക്കും.

2)യുവതിയുടെ വീടിന് മുൻപിൽ സ്വയം തീ കൊളുത്തി; യുവാവ് മരിച്ചു

ശക്തികുളങ്ങരയിൽ സുഹൃത്തായ യുവതിയുടെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി ലൈജു ( 38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ന് ശക്തികുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിനു സമീപമാണ് സംഭവം.

3)മകളുടെ ആണ്‍സുഹൃത്തിനെ കുത്തിക്കൊന്ന് പിതാവ്

വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺ കുമാർ (19) ആണ് മരിച്ചത്. സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി. അരുൺ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ആദ്യം ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. നേരത്തെ ബന്ധത്തിന്റെ പേരിൽ ഇയാൾ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു.

4)വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും;

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം അടക്കം ഗുരുതര ആക്ഷേപങ്ങള്‍ നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍  മാധ്യമങ്ങളെ കാണും. രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് ഓഫീസ് അറിയിച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. പി വി അന്‍വര്‍ വിവാദം ഉണ്ടായ ശേഷം മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.

5)മലപ്പുറത്ത് 15കാരനെ ഉപയോ​ഗിച്ച് ഹണിട്രാപ്,

മലപ്പുറം അരീക്കോട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്കനിൽ നിന്ന് സംഘം പണം തട്ടിയത്. കാവനൂർ സ്വദേശി ഇർഫാൻ, പുത്തലം സ്വദേശി ആഷിക് എടവണ്ണ സ്വദേശി ഹരികൃഷ്ണൻ, പ്രായപൂർത്തിയാകാത്ത രണ്ടു പേരടക്കം അഞ്ചു പേരെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം


About The Author


Share

Leave a Reply

Your email address will not be published. Required fields are marked *