പൊന്നാനിയിൽ പാലത്തിന് മുകളിൽ നിന്നും ബൈക്ക് താഴേക്ക് വീണ് മൂന്ന് പേർക്ക് പരിക്ക്…
1 min read

പൊന്നാനി ചമ്രവട്ടം – കുറ്റിപ്പുറം ഹൈവേയിലെ പന്തേപാലത്തിൽ ആണ് ബൈക്ക് താഴേക്ക് വീണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കുപറ്റിയ തിരൂർ പുറത്തൂർ സ്വദേശികളായ രാഖിൽ(23), ഋഷികേശ്(21) ദീപക്(24) എന്നിവരെ പൊന്നാനി ആംബുലൻസ്, 108 ആംബുലൻസ് പ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊന്നാനിയിൽ നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ ദേശീയപാതയിലെ പണി കഴിയാത്ത പന്തേ പാലത്തിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.

About The Author
