യുവതിയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റില്‍ മരിച്ചനിലയില്‍
1 min read

പേരാമ്പ്രയില്‍ യുവതിയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര അഞ്ചാംപീടിക ഇല്ലത്തും മീത്തല്‍ കുട്ടികൃഷ്ണന്റെ മകളും മുചുകുന്ന് മനോളി ലിനീഷിന്റെ ഭാര്യയുമായ ഗ്രീഷ്മയെയും (36) മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞിനെയുമാണ് വീടിന് തൊട്ടടുത്ത കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്.

നാട്ടുകാരും പേരാമ്പ്ര അഗ്‌നിരക്ഷ സേനയും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് മേപ്പയൂര്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

About The Author
