സമൃദ്ധിയുടെ നിറവിൽ ഇന്ന് തിരുവോണം
1 min read

ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും പൂക്കളവും സദ്യയുമൊക്കെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നു. മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവം കൂടിയാണ് ഓണം.

ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് മലയാളികൾ ആഘോഷിക്കാറുള്ളത്. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ ജാതിമതഭേദമില്ലാതെ മുഴുവൻ മലയാളികളും ഒരേ മനസോടെ ആഘോഷിക്കുന്ന ഒരു ആഘോഷം. മലയാളികളുടെ പുതുവർഷ മാസമായ പൊന്നിൻ ചിങ്ങത്തിലാണ് ഓണം
ഓണം കേരളത്തിന്റെ കാർഷികോത്സവം കൂടിയാണ്. അത്തം നാളിൽ തുടങ്ങുന്ന മലയാളികളുടെ കാത്തിരിപ്പ് പത്താം നാൾ തിരുവോണത്തോടെയാണ് അവസാനിക്കുന്നത്. തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ കാണാൻ വരുന്ന ദിവസം കൂടിയാണെന്നാണ് ഐതിഹ്യം. അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരവകുപ്പിന്റെ ഓണം വാരാഘോഷം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

About The Author
