കടയിലെത്തുന്നവര്‍ക്ക് മൂത്രം കലര്‍ത്തിയ ജ്യൂസ് നല്‍കിയ കച്ചവടക്കാരൻ അറസ്റ്റിൽ
1 min read

കടയിലെത്തുന്നവര്‍ക്ക് മൂത്രം കലര്‍ത്തിയ ജ്യൂസ് നല്‍കിയ കച്ചവടക്കാരനും പ്രായപൂര്‍ത്തിയാകാത്ത സഹായിയും അറസ്റ്റിൽ ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. മനുഷ്യമൂത്രം കലര്‍ത്തിയ ജ്യൂസ് വില്‍ക്കുന്നുവെന്ന ജനങ്ങളുടെ പരതിയെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.
ജ്യൂസ് വില്‍പന നടത്തുന്ന ആമിര്‍(29) എന്നയാളാണ് പ്രതി വിവരമറിഞ്ഞ് കടയിലെത്തിയ പൊലീസ് കടയില്‍ നടത്തിയ പരിശോധനയിൽ മൂത്രം നിറച്ച കന്നാസ് കണ്ടെടുത്തുവെന്ന് എസിപി ഭാസ്കര്‍ വര്‍മ പറഞ്ഞു ഇതുമായി ബന്ധപ്പെട്ട് ആമിറിനെ ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുടെന്നും ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും വര്‍മ വ്യക്തമാക്കി

About The Author
