ദുരന്തങ്ങൾ വിടാതെ പിന്തുടരുകയാണ് ചില മനുഷ്യരെ .

1 min read
Share

ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തെയാകെ നഷ്ടപ്പെട്ട ശ്രുതി എന്ന
യുവതി അങ്ങനെയൊരാളാണ്.കോഴിക്കോട് മിംസിലെ അക്കൗണ്ടൻ്റാണ് ശ്രുതി.
അമ്മയും അച്ഛനും അനിയത്തിയും അപ്പൂപ്പനും അമ്മൂമ്മയും എല്ലാം
പോയതും പുത്തുമലയിലെ C- തെണ്ണൂറ്റി രണ്ടാം നമ്പർ കുഴിമാടത്തിലാണ് അമ്മയുള്ളത് എന്ന് DNA പരിശോധനയിൽ അറിഞ്ഞതുമെല്ലാം പറയുകയായിരുന്നു അയാൾ . അൽപം കഴിഞ്ഞ് ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ വിളിച്ചു, അവരുടെ കല്യാണ നിശ്ചയത്തിന്റേതുള്പ്പെടെ ചില ഫോട്ടോകൾ ഷെയർ ചെയ്തു. മാറ്റി വച്ച കല്യാണത്തെ പറ്റിയും ചെയ്യുന്ന ബിസിനസ്സിനെ പറ്റിയുമെല്ലാം പറഞ്ഞു ആ യുവാവ് .
കഴിഞ്ഞ ടേമിൽ മേപ്പാടി പഞ്ചായത്ത് അംഗമായിരുന്നു ശ്രുതിയുടെ അമ്മ സബിത.
രാത്രി കേൾക്കുന്ന വാർത്ത ശ്രുതിയും ജെൻസണും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടുവന്നതാണ്.
ജെൻസൻ്റെ നില ഗുരുതരമാണ്. അവളുടെ പരുക്ക് അത്ര അപകടകരമല്ല എന്നാണ് അറിഞ്ഞത്.
ആ കുട്ടിയെ ഓർക്കുമ്പോൾ ശ്വാസം നിന്നു പോവുകയാണ്. എങ്ങനെയാണ് ഒരു മനുഷ്യൻ
ഇത്തരം തുടർ പ്രഹരങ്ങളെ അതിജീവിക്കുക!
അതും 24 വയസ്സുമാത്രമുള്ള ഒരു യുവതി .
അവർ രണ്ടു പേരുടേയും ശബ്ദം കാതിൽ നിന്ന് പോവുന്നില്ല. കരഞ്ഞു പോവുന്നു.
കടപ്പാട് രാജീവ് രാമചന്ദ്രൻ.

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *