തെറ്റ് ചെയ്താല്‍ കടുത്ത നടപടി ,കുറച്ചുകൂടി കാത്തിരിക്കൂ;
1 min read

എഡിജിപിക്കെതിരെ ഉയര്‍ന്നുവന്ന പരാതികളിലെല്ലാം സമഗ്രമായ പരിശോധന നടത്തി തീരുമാനമെടുക്കേണ്ടതാണ്. തെറ്റുചെയ്താല്‍ സംരക്ഷിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നതാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് മുന്നണിയുടെ ബോധ്യം.എഡിജിപിയുടെ കാര്യത്തില്‍ മുന്നണി നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍എസ്എസുമായി ഏതെങ്കിലും കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ സിപിഎം തയ്യാറാവില്ല. അത് സിപിഎമ്മിന്റെ ചരിത്രം അറിയുന്ന എല്ലാവര്ക്കും അറിയാംമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

About The Author
